Latest NewsKerala

ഒരുമാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ വയോധികയുടെ മൃതദേഹം സംസ്കരിച്ചു

ശാസ്താംകോട്ട: കുന്നത്തൂര്‍ തുരുത്തിക്കര സ്വദേശിനിയായ ദലിത് ക്രിസ്ത്യന്‍ വയോധിക കാളിശ്ശേരില്‍ പത്രോസിന്റെ ഭാര്യ അന്നമ്മ (75) യുടെ മൃതദേഹം ഒരുമാസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ കൊല്ലാറയിലെ ​െയരുശലേം മാര്‍ത്തോമാ പള്ളി ശ്മശാനത്തില്‍ സംസ്കരിച്ചു.

മേയ് 14ന്​ മരിച്ച ഇവരുടെ മൃതദേഹം അന്ന് മുതല്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കനത്ത പൊലീസ് സുരക്ഷയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടന്ന സംസ്കാരച്ചടങ്ങിനിടെ, മരത്തിലും വൈദ്യുതി ടവറിലും കയറി ആത്മഹത്യ ഭീഷണി മുഴക്കിയ രണ്ട് സംഘ്​പരിവാര്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്​റ്റ്​ ചെയ്തുനീക്കി.

അന്നമ്മയുടെ മൃതദേഹം ഒരു സമരരൂപം എന്ന നിലയിലാണ്​ ആശുപത്രി മോര്‍ച്ചറിയില്‍ ഒരുമാസമായി സൂക്ഷിച്ചിരുന്നത്. മാര്‍ത്തോമസഭ വിശ്വാസിയായ ഇവരുടെ സംസ്കാരത്തിന്​ തുരുത്തിക്കരയിലെ ഇമ്മാനുവേല്‍ പള്ളി ഇടവക ഭരണസമിതി അനുവാദം നല്‍കിയിരുന്നില്ല. ചേലൂര്‍ കുടിവെള്ള സംരക്ഷണ സമിതിയുടെ പരാതിയില്‍ 2014ല്‍ കലക്ടര്‍ നിരോധാജ്ഞ പുറപ്പെടുവിച്ചിരുന്നതിനാല്‍ ​െയരുശലേം മാര്‍ത്തോമാ പള്ളി വിശ്വാസികള്‍ക്കുള്ള കൊല്ലാറയിലെ ശ്മശാനത്തിലും സംസ്കരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button