Latest NewsAutomobile

ഇലക്ട്രിക്ക് ഓട്ടോറിക്ഷ കേരള വിപണിയിലെത്തിച്ച് മഹീന്ദ്ര

മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് ഓട്ടോറിക്ഷ ഇ – ട്രിയോ കേരള വിപണിയിലെത്തി. ട്രിയോ, ട്രിയോ യാരി എന്നീ രണ്ടു മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. ട്രിയോക്ക് 7.37kWh ലിഥിയം അയേണ്‍ ബാറ്ററിയും ട്രിയോ യാരിയ്ക്ക് 3.69kWh ലിഥിയം അയേണ്‍ ബാറ്ററിയുമാണ് നൽകിയിരിക്കുന്നത്. ട്രിയോ 5.4 KW പവറും 30 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുമ്പോൾ ട്രിയോ യാരി 2 KW പവറും 17.5 എന്‍എം ടോര്‍ക്കുമാകും സൃഷ്ടിക്കുക.

MAHINDRA E-TREO

ട്രിയോയില്‍ ഒറ്റ ചാര്‍ജില്‍ 170 കിലോമീറ്റര്‍ ദൂരവും ട്രിയോ യാരിയില്‍ 120 കിലോമീറ്ററും സഞ്ചരിക്കാൻ സാധിക്കും. ട്രിയോ ഫുള്‍ ചാര്‍ജ് ചെയ്യാന്‍ മൂന്ന് മണിക്കൂര്‍ 50 മിനിറ്റ് സമയമെടുക്കുമ്പോൾ ട്രിയോ യാരി രണ്ടര മണിക്കൂർ കൊണ്ട് ഫുള്‍ ചാര്‍ജിലെത്തും. ട്രിയോയ്ക്ക് മണിക്കൂറില്‍ 45 കിലോമീറ്ററും, ട്രിയോ യാരിക്ക് 24.5 കിലോമീറ്ററുമാണ് പരമാവധി വേഗത. ഡ്രൈവര്‍ അടക്കം അഞ്ച് പേര്‍ക്ക് ട്രിയോ യാരിയിൽ യാത്ര ചെയ്യാൻ സാധിക്കും. ട്രിയോക്ക് 2.70 ലക്ഷവും ട്രിയോ യാരിക്ക് 1.71 ലക്ഷം രൂപയുമാണ് കേരളത്തിലെ എക്‌സ്‌ഷോറൂം വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button