കോട്ടയം : ആഴ്ചകളായ നീണ്ട കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമായില്ല. ചെയര്‍മാന്‍ സീറ്റിനു വേണ്ടിയുള്ള പി.ജെ.ജോസഫിന്റേയും ജോസ്.കെ.മാണിയുടേയും നിലപാടില്‍ അയവില്ലാത്തതിനെ തുടര്‍ന്ന് കത്തോലിക്കാ സഭ മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചു.
പാലാ ബിഷപ് ഉള്‍പ്പെടെയുള്ള സഭാനേതൃത്വം പിന്‍വാങ്ങിയത്.
പി.ജെ. ജോസഫിനെയോ സി.എഫ്. തോമസിനെയോ ചെയര്‍മാനാക്കാത്ത ഒരൊത്തുതീര്‍പ്പിനും തയാറല്ലെന്നു ജോസഫ് വിഭാഗം സഭാനേതൃത്വത്തെ അറിയിച്ചു. പി.ജെ. ജോസഫ് ചെയര്‍മാനും സി.എഫ്. തോമസ് നിയമസഭാകക്ഷിനേതാവും ജോസ് കെ. മാണി ഡെപ്യൂട്ടി ലീഡറുമായുള്ള ഫോര്‍മുലയാണ് അവര്‍ പ്രധാനമായും മുന്നോട്ടുവച്ചത്.
മറ്റൊരു ഫോര്‍മുല ഇങ്ങനെ: സി.എഫ്. തോമസ്-ചെയര്‍മാന്‍, പി.ജെ. ജോസഫ്-നിയമസഭാകക്ഷി നേതാവും വര്‍ക്കിങ് ചെയര്‍മാനും, ജോസ് കെ. മാണി- ഡെപ്യൂട്ടി ചെയര്‍മാന്‍. ഇതു രണ്ടും അംഗീകരിക്കില്ലെന്നു ജോസ് വിഭാഗവും സഭാനേതൃത്വത്തെ അറിയിച്ചു. അവര്‍ മുന്നോട്ടുവയ്ക്കുന്ന ഫോര്‍മുല ഇങ്ങനെ: ജോസ് കെ. മാണി-ചെയര്‍മാന്‍, പി.ജെ. ജോസഫ്-നിയമസഭാകക്ഷി നേതാവ്, സി.എഫ്. തോമസ്-ഡെപ്യൂട്ടി ചെയര്‍മാന്‍. ഇതംഗീകരിക്കില്ലെന്നു ജോസഫ് വിഭാഗവും നിലപാടെടുത്തതോടെയാണു സഭാനേതൃത്വം പിന്‍വാങ്ങിയത്.
Post Your Comments