
കോഴിക്കോട് : ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് സ്വര്‍ണക്കടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഷാര്‍ജയില്‍ നിന്ന് ട്രിച്ചി എയര്‍പോര്‍ട്ട് വഴിയാണ് കോഴിക്കോട്ടേക്ക് സ്വര്‍ണം കടത്തിയത്. പാലക്കാട് പുതുശേരിയില്‍ വയനാട് സ്വദേശി ജസീം, കോഴിക്കോട് സ്വദേശി അജിനാദ് എന്നിവരാണ് പിടിയിലായത്. സ്വര്‍ണം ദ്രാവക രൂപത്തിലാക്കി അടിവസ്ത്രത്തിലൊളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. മൂന്ന് കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടികൂടിയത്.
Post Your Comments