കൊല്ലം: കൊല്ലം കടല്‍ത്തീരത്ത് മുഴുവന്‍ മഞ്ഞ് പോലെ വെളുത്ത പത.,ഈ പുതിയ പ്രതിഭാസത്തെ കുറിച്ച് ഫിഷറീസ് വകുപ്പ് വിശദീകരണവുമായി രംഗത്തെത്തി.
കടല്‍ക്ഷോഭം ശക്തമായതോടെയാണ് കൊല്ലത്തിന്റെ തീരത്ത് പത അടിഞ്ഞുകൂടിയത്. ഈ പ്രതിഭാസത്തില്‍ ആശങ്ക വേണ്ടെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. പ്രതിഭാസത്തെക്കുറിച്ച് പഠിക്കാന്‍ സമുദ്രഗവേഷണ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. കടലിന്റെ അടിത്തട്ടില്‍ കാണപ്പെടുന്ന പായലുകള്‍ കടല്‍ക്ഷോഭത്തില്‍ തീരത്തടിയുന്നതാണെന്നാണ് പ്രാഥമിക നിഗമനം
മുണ്ടയ്ക്കല്‍, തിരുമുല്ലവാരം തുടങ്ങിയ തീരങ്ങളിലാണ് കഴിഞ്ഞദിവസം തിരമാലകള്‍ക്കൊപ്പം പത അടിഞ്ഞു കൂടിയത്. അര്‍ധരാത്രിക്ക് ശേഷമുണ്ടായ ഉച്ചയോടെ ഇല്ലാതായി. എണ്ണമയമുള്ള പത കഴിഞ്ഞ രണ്ടുദിവസമായി തീരമേഖലയില്‍ കണ്ടിരുന്നു. മുന്‍പ് ഒന്നുരണ്ടുപ്രാവശ്യം തീരത്ത് കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വലുതായി ഈ പ്രതിഭാസം ആദ്യമാണ്. എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.
കേരള മത്സ്യബന്ധന സമുദ്രഗവേഷണ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വിശദപഠനത്തിനായി പതയുടെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. ഈ സാമ്പിളുകളുടെ പരിശോധന പൂര്‍ത്തിയായാല്‍ മാത്രമേ പതയുടെ കാരണം വ്യക്തമാകൂ.
Post Your Comments