ദോഹ : ഖത്തറിലെ ദോഹയിൽ നിന്നും തിരുവനന്തപുരം, അഹമ്മദാബാദ് എന്നി സ്ഥലങ്ങളിലേക്കുള്ള നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കുന്നത് ഇന്ത്യൻ വിമാന കമ്പനിയായ ഇൻഡിഗോ നീട്ടി. ഒക്‌ടോബർ 27 ലേക്കാണ് നീട്ടിയത്. ഓഗസ്റ്റ് 1 മുതൽ ആരംഭിക്കുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചതെങ്കിലും റദ്ദാക്കൽ നടപടി ഒക്ടോബർ 26 വരെ വീണ്ടും നീട്ടുകയായിരുന്നു. ഈ 2 നഗരങ്ങളിലേക്കുമുള്ള സർവീസുകൾ മേയ് 1 മുതലാണ് റദ്ദാക്കിയത്.
സർവീസ് തുടങ്ങാൻ വൈകുന്നത് ദോഹയിൽ നിന്നുള്ള നൂറുകണക്കിന് യാത്രക്കാരെയാണ് പ്രതികൂലമായി ബാധിക്കും. സ്‌കൂൾ അവധികാലമായതിനാൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നവർക്ക് വൻ തിരിച്ചടിയാകും ഇത് നൽകുക. സീസണായതിനാൽ ടിക്കറ്റ് നിരക്കിലെ വർധന പുതിയ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നതിനും തടസം സൃഷ്ടിക്കും. നിലവിലുള്ള വിമാന ടിക്കറ്റ് നിരക്ക് ശരാശരി മലയാളി കുടുംബങ്ങൾക്ക് താങ്ങാൻ കഴിയുന്നതിന് കൂടുതലാണ്.
Post Your Comments