പൊലീസിനെ കബളിപ്പിച്ച് ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി വിചാരണത്തടവുകാരന്‍ രക്ഷപ്പെട്ടു. ആഗ്രയിലാണ് പൊലീസിനെപോലും അമ്പരിപ്പിച്ച് പ്രതി സിനിമ സൈറ്റൈലില്‍ കടന്നുകളഞ്ഞത്. 26കാരനായ ഈ വിചാരണത്തടവുകാരനൊപ്പം ആറ് പൊലീസുകാരുണ്ടായിരുന്നു എന്നതാണ് കൗതുകകരമായ സംഗതി. ഇവര്‍ ഉറക്കമായ സമയം നോക്കിയാണ് പ്രതി രക്ഷപ്പെട്ടത്.
ഹൈദരാബാദിലെ കോടതിയില്‍ കേസില്‍ വിചാരണയില്‍ പങ്കെടുപ്പിച്ചതിന് ശേഷം പ്രതിയുമായി മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഭജന്‍പുരക്കാരനായ സല്‍മാന്‍ ഏലിയാസ് ദാന്‍ത് തുത എന്നയാളാണ് രക്ഷപ്പെട്ട ചെറുപ്പക്കാരന്‍. പിടിച്ചുപറി കേസിലെ പ്രതിയായ ഇയാളെ വിമാനത്തില്‍ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്.
ജൂണ്‍ 10 ന് ഹൈദരാബാദ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം സല്‍മാനുമായി മടങ്ങുകയായിരുന്നു പൊലീസുകാര്‍. ഒരു ഹെഡ് കോണ്‍സ്റ്റബിളും അഞ്ച് കോണ്‍സ്റ്റബിള്‍മാരുമായിരുന്നു ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നത്. ടോയ്‌ലറ്റില്‍ പോകണമെന്ന് സല്‍മാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇവര്‍ ആറുപേരും ഉറക്കത്തിലായിരുന്നു. ഈ അവസരം നോക്കി പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടുകയും ചെയ്തു. 20 മിനിട്ടിന് ശേഷവും ഇയാള്‍ ടോയ്‌ലറ്റില്‍ നിന്ന് വന്നിട്ടില്ലെന്ന് കണ്ടപ്പോഴാണ് പൊലീസുകാര്‍ ശരിക്കും ഉണര്‍ന്നത്.
2017 ല്‍ സല്‍മാന്‍ യുപിയില്‍ അറസ്റ്റിലായതാണ്. പല പിടിച്ചുപറി കേസിലും ഹൈദരാബാദ് പൊലീസ് തെരഞ്ഞുകൊണ്ടിരുന്ന പ്രതിയായിരുന്നു സല്‍മാന്‍. ഡല്‍ഹി പൊലീസ് ഇയാള്‍ക്കെതിരെ മക്കോക്ക വകുപ്പ് പ്രകാരം കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments