കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീര്‍ വധശ്രമക്കേസില്‍ എംഎല്‍എ എ.എന്‍ ഷന്‍സീറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ ഉപവാസ സമരം. കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസ സമരം കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും.
അതേസമയം സിഒടി നസീറിനെ ആക്രമിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു. കേസില്‍ പ്രതിയായ റോഷന്‍ താമസിച്ചിരുന്ന കണ്ണൂര്‍ ചോനാടത്തെ ക്വാര്‍ട്ടേഴ്സിന് സമീപം പോലീസ് പരിശോധന നടത്തികൊണ്ടിരിക്കുകയാണ്. ഇവിടെയുള്ള കുറ്റിക്കാട്ടില്‍നിന്നാണ് കത്തി കണ്ടെത്തിയത്. അക്രമത്തിന് ഉപയോഗിച്ച മറ്റ് ആയുധങ്ങള്‍ക്കായി പോലീസ് തെരച്ചില്‍ നടത്തുകയാണ്. കോടതിയില്‍ സമര്‍പ്പിക്കാനുള്ള തെളിവുകൂടിയാണ് കണ്ടടുത്ത ആയുധം.
നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മൂന്ന് പ്രതികള്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഒളിവില്‍ കഴിയുന്ന കാവുംഭാഗം സ്വദേശികളായ വിപിന്‍, ജിതേഷ്, മിഥുന്‍ എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയത്. അഞ്ച് പ്രതികളെ കോടതി റിമാന്റ് ചെയ്തിട്ടുണ്ട്. മൂന്ന് പ്രതികളെയാണ് പൊലീസ് പിടികൂടിയത്. രണ്ട് പ്രതികള്‍ കോടതിയില്‍ കീഴടങ്ങുകയും ചെയ്തിരുന്നു.
Post Your Comments