Latest NewsIndia

അലൂമിനിയം പാളി തകര്‍ന്ന് വീണു: ഒരാള്‍ മരിച്ചു

മുംബൈ: റെയില്‍വേ സ്റ്റേഷന് സമീപം അലൂമിനിയം പാളി തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. മുംബൈയിലെ ചര്‍ച്ച്ഗേറ്റ് റെയില്‍വേക്കടുത്താണ് സംഭവം. കനത്ത കാറ്റിനേയും മഴയേയും തുടര്‍ന്നായിരുന്നു അപകടം. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.

കൊളാബയിലേയ്ക്കു പോകുന്നതിനു വേണ്ടി ഉച്ചയ്ക്ക് 12.20 ചര്‍ച്ച്‌ഗേറ്റ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായിരുന്നു മധുകര്‍. എന്നാല്‍ ശക്തമായ ണഴയേയും കാറ്റിനേയും തുടര്‍ന്ന് പ്ലാറ്റ് ഫോമിന്റെ റൂഫില്‍ ഘടിപ്പിച്ചിരുന്ന അലുമിനിയം ഇയാളുടേയും മറ്റു രണ്ട് യാത്രക്കാരുടേയും തലയില്‍ വീഴുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button