![rahul-](/wp-content/uploads/2019/06/rahul-.jpg)
ന്യൂഡല്‍ഹി: വായു ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന അറിയിപ്പിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തയ്യാറായിരിക്കണമെന്ന നിർദേശവുമായി ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം അഭ്യർത്ഥിച്ചത്. വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുകയാണ്. ചുഴലിക്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സഹായം ലഭ്യമാക്കാന്‍ തയ്യാറായിരിക്കാന്‍ ഞാന്‍ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ആവശ്യപ്പെടുകയാണ്. ചുഴലിക്കാറ്റിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും രാഹുൽ ഗാന്ധി കുറിച്ചു.
चक्रवात ‘वायु’ गुजरात तट के करीब पहुँचने वाला है। मै गुजरात के सभी कांग्रेस कार्यकर्ताओं से अपील करता हूं कि वे इसके रास्ते में आने वाले सभी क्षेत्रों में मदद के लिए तैयार रहे। मै चक्रवात से प्रभावित होने वाले क्षेत्रों के सभी लोगों की सुरक्षा और कल्याण के लिए प्रार्थना करता हूं। pic.twitter.com/ablBFPT6UF
— Rahul Gandhi (@RahulGandhi) June 12, 2019
Post Your Comments