കോഴിക്കോട്: ജൂനിയര്‍ വിദ്യാര്‍ത്ഥിക്കു നേരെ സീനയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂരത. കോഴിക്കോട് നൊച്ചാട് ഹയര്‍ സെക്കന്ററി സ്കൂളില്‍ റാഗിംഗിനിരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം പൊട്ടി. ചെവിക്കേറ്റ അടിയാണ് പരിക്കിനു കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥിക്ക് 20 ശതമാനം കേള്‍വി കുറവ് സംഭവിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയുടെ പരാതി പോലീസിന് കൈമാറിയെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
നൊച്ചാട് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഹാഫിസ് അലിക്കാണ് മര്‍ദനമേറ്റത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചുവെന്നാണ് ഹാഫിസിന്റെ പരാതി. നിലവില്‍ കുട്ടി ഹാഫിസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിദഗ്ധ ചികിത്സയിലാണ്.
സ്കൂളിന് പുറത്തുള്ള റോഡില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ത്ഥി കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. സ്കൂള്‍ ആരംഭിച്ച ഉടനെത്തന്നെ ആരംഭിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് വഴി സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഷൂ ധരിക്കരുത്, മുടി പറ്റെ വെട്ടണം, ക്ലീന്‍ ഷേവ് ചെയ്യണം തുടങ്ങിയ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. കൂടാതെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റാനും പറഞ്ഞിരുന്നു. ഇതൊന്നും അനുസരിക്കാത്തതി്നെ തുടര്‍ന്നാണ് ഹാഫിസിനെ മര്‍ദ്ദിച്ചത്.
Post Your Comments