തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് അനാവശ്യ വിവാദമെന്ന് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ബാലഭാസ്കറിന്റെ സുഹൃത്തുമായ പ്രകാശ് തമ്പിയുടെ വിശദീകരണം. ബാലഭാസ്കറിന്റെ മരണം അപകടമരണം തന്നെയാണെന്ന് പ്രകാശ് തമ്പി പറഞ്ഞു. ഒരു പ്രമുഖ ചാനലിനോടാണ് തമ്പി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സ്വര്‍ണക്കടത്തുമായി ബാലഭാസ്കറിന്റെ മരണത്തിന് ഒരു ബന്ധവുമില്ല. അപകടം ഉണ്ടായപ്പോള്‍ ഒരു സഹോദരനെ പോലെ കൂടെ നിന്നു. അതണോ താന്‍ ചെയ്ത തെറ്റെന്നും തമ്പി ചോദിച്ചു. അപകടം നടന്ന സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്ജ്ജുന് തന്നെയാണെന്നും പ്രകാശ് തമ്പി പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസില്‍ മുഖ്യ ഇടനിലക്കാരനായ പ്രകാശ് തമ്പി ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ഡിആര്‍ഐ കസ്റ്റഡിയിലാണുള്ളത്. രണ്ചു ദിവസം മുമ്പ് അന്വേഷണ സംഘം പ്രകാശ് തമ്പിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിരുന്നു.
Post Your Comments