കോട്ടയം: മുസ്ലീങ്ങൾക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ്. തന്റേതായി പ്രചരിപ്പിക്കപ്പെടുന്ന ഫോണ്‍ സംഭാഷണം ചെയ്തതയാള്‍ തന്നെ നിരവധി തവണ വിളിച്ചിരുന്നു. എന്നാൽ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ തന്നെ സ്ഹേിക്കുന്ന ഇസ്ലാം സമൂഹത്തിലെ ഒരു വലിയ ജനവിഭാഗത്തിന് ദു:ഖവും അമര്‍ഷവുമുണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും പ്രസ്തുത വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.
ഈരാറ്റുപേട്ടയിലെ മുസ്ലീം സമൂഹത്തിന്റെ അഭിവൃദ്ധിക്കായി നാലുപതിറ്റാണ്ടുകാലം ശബ്ദിച്ച തന്നെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ഇതിന്റെ ഭാഗമായി താന്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ ബഹിഷ്കരിക്കാന്‍ ചിലര്‍ ആഹ്വാനം ചെയ്തുവെന്നും പി.സി ജോര്‍ജ് പറയുകയുണ്ടായി.
Post Your Comments