CricketLatest News

ലോകകപ്പ്; പാകിസ്ഥാൻ ടീം ഇന്ന് കളത്തിലിറങ്ങിയത് കറുത്ത ബാഡ്ജ് കെട്ടി

ടോന്‍ടണ്‍: ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തില്‍ പാകിസ്ഥാൻ ടീം ഇന്ന് കളത്തിലിറങ്ങിയത് കറുത്ത ബാഡ്ജ് ധരിച്ച്. മുന്‍ ക്രിക്കറ്റര്‍ അക്തര്‍ സര്‍ഫ്രാസ്, അമ്പയര്‍ റിയാസുദ്ദീന്‍ എന്നിവര്‍ക്കുള്ള ആദരമായാണ് ഇന്ന് കറുത്ത ബാഡ്ജ് കെട്ടി കളിക്കിറങ്ങിയതെന്ന് പാകിസ്ഥാൻ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് വ്യക്തമാക്കി. താരങ്ങളുടെ തോളിന് താഴെയായാണ് കറുത്ത ബാഡ്ജ് കെട്ടിയിരുന്നത്.

1997-98 കാലഘട്ടത്തില്‍ പാകിസ്ഥാന് വേണ്ടി കളിച്ച താരമാണ് അക്തര്‍. ജൂണ്‍ 10നാണ് അക്തര്‍ സര്‍ഫ്രാസ് അന്തരിച്ചത്. ഐസിസി അമ്പയര്‍ പാനല്‍ അംഗമായിരുന്ന റിയാസുദ്ദീന്‍ ഹൃദയാഘാതം മൂലം ഇന്നലെ കറാച്ചിയിലാണ് അന്തരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button