ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വ്വകലാശാലയില്‍ അപേക്ഷാഫീസ് കുത്തനെ കൂട്ടിയതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തം. ജനറല്‍ വിഭാഗത്തിനൊപ്പം അപേക്ഷ ഫീസ് ഒറ്റയടിക്ക് 750 രൂപയാക്കി ഉയര്‍ത്തി. ഒപ്പം ഒബിസി വിഭാഗത്തിന് നല്‍കിവന്നിരുന്ന ഫീസിളവ് റദ്ദാക്കുകയും ചെയ്തു. ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് അപേക്ഷ നല്‍കാന്‍ ജനറല്‍ വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെയും ഒബിസി വിഭാഗത്തിലെയും വിദ്യാര്‍ത്ഥികള്‍ക്ക് 300 രൂപയുമായിരുന്നു ഇതുവരെ ഫീസ്. എന്നാല്‍ ഇത് 750 രൂപയാക്കി ഉയര്‍ത്തുകയായിരുന്നു.
ഇതില്‍ ജനറല്‍ വിഭാഗത്തിന്റെ ഫീസിനൊപ്പം ഒബിസി വിഭാഗത്തിന്റെ ഫീസും ഡല്‍ഹി സര്‍വ്വകലാശാല ഇത്തവണ 750 രൂപയാക്കി. ഇതോടെ ഒ ബി സി വിഭാഗത്തിന് നല്‍കിവന്ന ഫീസ് ഇളവ് ഇല്ലാതായി. അതേസമയം കൂടുതലായി ഈടാക്കിയ ഫീസ് തിരിച്ചുനല്‍കുന്ന കാര്യം പരിശോധിക്കാമെന്ന് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതല്ലെങ്കില്‍ വലിയ പ്രതിഷേധത്തിലേക്ക് കടക്കാനാണ് വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ തീരുമാനിച്ചിരിക്കുന്നത്. മെയ് 30നാണ് ഡല്‍ഹി സര്‍വ്വകലാശാല ബിരുദ ,ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങിയത്. ഇതുവരെ 2.14 ലക്ഷം വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്‍കി.
Post Your Comments