ഡല്‍ഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡൽഹി പോലീസ് കോൺസ്റ്റബിൾ പരീക്ഷക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പുരുഷൻമാർക്ക് 5056 ഉം വനിതകൾക്ക് 2491 ഒഴിവുകളുമാണുള്ളത്. കമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ 2023 നവംബർ 14 മുതൽ 2023 ഡിസംബർ 15 വരെ വിവിധ ഘട്ടങ്ങളിലായി നടക്കും. പരീക്ഷാ തീയതി ഔദ്യോഗിക വൈബ്സൈറ്റായ https://ssc.nic.in ൽ പ്രസിദ്ധീകരിക്കും. 2023 സെപ്റ്റംബർ 30 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.https://ssc.nic.in
100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾക്കും എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ടവർക്കും വിമുക്ത ഭടന്മാർക്കും അപേക്ഷാ ഫീസില്ല. യോഗ്യത, പരീക്ഷ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് https://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്സൈറ്റുകളിൽ 2023 സെപ്റ്റംബർ ഒന്നിന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.
അപേക്ഷകർ അംഗീകൃത ബോർഡിൽ നിന്ന് 10+2 (സീനിയർ സെക്കൻഡറി) പാസായിരിക്കണം. ഡൽഹി പോലീസിലെ സർവീസിലുള്ള, വിരമിച്ച അല്ലെങ്കിൽ മരിച്ചുപോയ ഡൽഹി പോലീസ് ഉദ്യോഗസ്ഥർ/ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ബാൻഡ്‌സ്മാൻ, ബഗ്ലർ എന്നിവരുടെ ആൺമക്കൾക്ക്/പെൺമക്കൾക്ക് 11-ാം ക്ലാസ് വരെ ഇളവ് ബാധകമാണ്.
Post Your Comments