Latest NewsInternational

നീരവ് മോദിയുടെ ജാമ്യാപേക്ഷയില്‍ ലണ്ടന്‍ കോടതിയുടെ തീരുമാനം ഇങ്ങനെ

ലണ്ടന്‍: ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിനു രൂപ വായ്പ എടുത്ത് വിദേശത്തേയ്ക്കു കടന്ന രത്‌ന വ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ നാലാം തവണയും യുകെ റോയല്‍ കോടതി തള്ളി. നീരവ് മോദി പണം തിരിച്ചടയ്ക്കാന്‍ സാധ്യതയില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് ജ്ാമ്യാപേക്ഷ തള്ളിയത്.

നിലവില്‍ ലണ്ടനിലെ വാന്‍ഡ്‌സ് വര്‍ത്ത് ജയിലില്‍ഡ കഴിയുന്ന നീരവിനെ വിട്ടു നല്‍കിയാല്‍ നീരവ് മോദിയെ വിട്ടു നല്‍കിയാല്‍ ഏത് ജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്ന് കഴിഞ്ഞ തവണ ജാമ്യം തള്ളിയപ്പോള്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടമുണ്ടാക്കിയതെന്ന് വിചാരണ വേളയില്‍ ജഡ്ജി ചോദിച്ചിരുന്നു. നീരവ് മോദിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ലണ്ടന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 19നാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button