ദോഹ : ഖത്തറില്‍ ചൂടിന്റെ കാഠിന്യം വര്‍ധിക്കുന്നു. ഇതോടെ അധികൃതര്‍ ജനങ്ങള്‍ക്ക് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. പുറം ജോലികളിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്കും കാര്‍യാത്രികര്‍ക്കും മുന്നറിയിപ്പുകളുണ്ട്.
തൊഴിലാളികളുടെ പ്രവര്‍ത്തന സമയം അടുത്ത ശനിയാഴ്ച്ച മുതല്‍ പുനക്രമീകരിക്കും. 48 ഡിഗ്രിയും കടന്നാണ് ഖത്തറില്‍ താപനില കുതിക്കുന്നത്. ചൂട് കൂടിയതോടെ കാലാവസ്ഥാ വകുപ്പും ആരോഗ്യ വകുപ്പും ജനങ്ങള്‍ക്ക് പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി.
ചൂടുള്ള പകലുകളില്‍ നേരിട്ട് സൂര്യപ്രകാശം ദേഹത്ത് പതിയാതിരിക്കാന്‍ ശ്രദ്ധിക്കണം. കഴിയുന്നതും പകല്‍ പുറത്തിറങ്ങരുത്. ഇളം കളര്‍ ഉള്ള വസ്ത്രങ്ങള്‍ ധരിക്കണം. നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രവര്‍ത്തനങ്ങളില്‍ പരമാവധി ഏര്‍പ്പെടാതിരിക്കണം.
തൊഴിലാളികള്‍ ഇക്കാര്യത്തില്‍ ബന്ധെപ്പട്ട വകുപ്പുകള്‍ പുറത്തിറക്കിയ നിര്‍േദശങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണം. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ തൊഴിലാളികളെ ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കരുത്. കാറില്‍ കുട്ടികളെ ഒറ്റക്കിരുത്തി പോകരുത്. കാര്‍ പൂട്ടി പുറത്തിറങ്ങുേമ്പാള്‍ ഉള്ളില്‍ ആരുമില്ലെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ നിതാന്തജാഗ്രത കാണിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
തൊഴിലാളികളുടെ ജോലി സമയം ഈ ശനിയാഴ്ച്ച മുതല്‍ പുനക്രമീകരിക്കാനും ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് മുമ്പ് പതിനൊന്നര വരെ മാത്രമെ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കാവൂ. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പുനരാരംഭിക്കാം.
നിയമം ലംഘിക്കുന്ന തൊഴിലുടമകളെയും കമ്പനികളെയും പിടികൂടാനും ശിക്ഷിക്കാനും തൊഴില്‍ മന്ത്രാലയത്തിന്റെ സംഘങ്ങള്‍ കര്‍ശന പരിശോധന നടത്തും. ജൂണ്‍ പതിനഞ്ച് മുതല്‍ ആഗസ്ത് മുപ്പത്തിയൊന്ന് വരെയാണ് പുതിയ സമയക്രമത്തിന്റെ കാലാവധി.
Post Your Comments