തിരുവനന്തപുരം: എംബിബിഎസ് സീറ്റ് വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ വീണ്ടും തീരുത്തി. സീറ്റ് വര്‍ദ്ധന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്കു മാത്രമാക്കിയാണ് പുതിയ ഉത്തരവ്. സ്വാശ്രയ കോളേജുകള്‍ക്ക് സീറ്റ് വര്‍ദ്ധന ഉണ്ടാകില്ല. പരാതിയുണ്ടെങ്കില്‍ സ്വാശ്രയ കോളേജുകള്‍ക്ക് എംസിഐയെ സമീപിക്കാമെന്നും ഉത്തരവില്‍ പറയുന്നു. സാമ്പത്തിക സംവരണം നല്‍കാനാണ് സീറ്റ് വര്‍ദ്ധന. സ്വാശ്രയ കേളേജുകളില്‍ സീറ്റ് കൂട്ടിയത് വിവാദമായതിനെ തുടര്‍ന്നാണ് ഉത്തരവ് തിരുത്തിയത്.
Post Your Comments