Latest NewsNewsLife StyleDevotionalSpirituality

ഗായത്രി മന്ത്രം ജപിക്കുന്നതെന്തിന്? അറിയാം ഇക്കാര്യങ്ങൾ

ഓം ഭൂർ ഭുവ:സ്വ: തത് സവിതൂർ വരേണ്യം

ഭര്ഗ്ഗോ ദേവസ്യ ധീമഹി ധീയോയോന: പ്രചോദയാത്

സർവ്വ വ്യാപിയും സർവ്വ ശക്തനും അന്ധകാരനാശകനുമായ സവിതാവിന്റെ അഥവാ സൂര്യന്റെ ശ്രേഷ്ഠമായ ദിവ്യജ്യോതിസ്സിനെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ജ്യോതിസ്സ് ഞങ്ങളുടെ ബുദ്ധിയേയും പ്രവൃത്തികളേയും പ്രചോദിപ്പിക്കട്ടെ.

വേദങ്ങളുടെ മാതാവാണ് ഗായത്രി. പശുവിന്റെ പാലിനേക്കാൾ മികച്ച ഭക്ഷണമില്ല എന്നപോലെ ഗായത്രി മന്ത്രത്തേക്കാൾ മികച്ച മന്ത്രമില്ല. സവിതാവാണ് ഗായത്രി മന്ത്രത്തിന്റെ അധിദേവത, വിശ്വാമിത്രൻ ഋഷിയും. അതിരാവിലെ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖമായി ഇരുന്നു വേണം ഈ മന്ത്രം ജപിക്കാൻ. സ്നാനാനന്തരം ജപിക്കുന്നത് അത്യുത്തമം. അല്ലാത്തപക്ഷം ദന്ത ശുദ്ധി വരുത്തി മുഖവും കൈ കാലുകളും കഴുകിയ ശേഷം ജപിക്കാം.

ഈ മന്ത്രത്തെ വ്യക്തമായും തെറ്റ് കൂടാതെയും ജപിക്കണം. ഗായത്രി മന്ത്രം തുടർച്ചയായി ജപിച്ചു പോന്നാൽ മന:ശുദ്ധിയും മനോബലവും വർധിക്കും. ശരീരത്തിന്റെ ബലം വർധിക്കും. അപരിമിതമായ ഓർമ ശക്തിയും ലഭിക്കും. ഗായത്രി മന്ത്രം ജപിക്കുമ്പോൾ ഏതു ഇഷ്ട ദേവതയേയും ധ്യാനിക്കാം. ഗായത്രി സ്ത്രീ ദൈവമായത് കൊണ്ട് ശക്തി വഴിപാടിനുള്ള മന്ത്രമായിട്ടാണ് പലരും ഈ മന്ത്രത്തെ കരുതുന്നത്. എന്നാൽ ദൈവ വിശ്വാസമുള്ള ആർക്കും ഏത് ദൈവത്തെയും ധ്യാനിച്ച് ജപിക്കാം. ഏകാഗ്രതയോടെ ഗായത്രിമന്ത്രം ജപിച്ചാല് ജീവിതത്തില് സര്വ്വ നന്മകളുമുണ്ടാവും.

ബ്രാഹ്മണര് ഉപനയന സമയത്ത് മക്കളെ മടിയിലിരുത്തി കാതിലാണ് ഗായത്രിമന്ത്രം ഉപദേശിക്കുന്നത്. ഗായത്രീ മന്തത്തിൽ 24 അക്ഷരങ്ങൾ ആണ് ഉള്ളത്, രാമായണത്തിൽ 24,000 ശ്ലോകങ്ങളും, അതായതു രാമായണത്തിലെ ഓരോ 1,000 ശ്ലോകങ്ങൾക്ക് ഗായത്രീ മന്ത്രത്തിലെ ഒരു അക്ഷരം. കൂടാതെ ഗായത്രീ മന്ത്രത്തിലെ ആദ്യ അക്ഷരത്തിൽ തന്നെയാണ് രാമായണത്തിലെ ആദ്യ 1,000 ലെ ആദ്യാക്ഷരം തുടങ്ങുനത്. അതുപോലെ തന്നെ ഗായത്രീ മന്ത്രത്തിലെ രണ്ടാമത്തെ അക്ഷരത്തിൽ തന്നെയാണ് രാമായണത്തിലെ രണ്ടാമത്തെ 1,000 ശ്ലോകങ്ങൾ തുടങ്ങുന്നത്. അതുപോലെ തന്നെ ബാക്കിയുള്ളവയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button