കൊച്ചി : എറണാകുളം എംഎൽഎ ഹൈബി ഈഡൻ എംപിയായതോടെ ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് യുഡിഎഫ്. എറണാകുളം നിയമസഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയാകാൻ കെ വി തോമസ് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്.
പാര്‍ട്ടിക്കായി അധ്വാനിക്കാന്‍ ഇപ്പോഴും കഴിയുന്നയാളാണ് താനെന്ന് കെ.വി. തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭാ സീറ്റ് തന്നെ തഴഞ്ഞ് ഹൈബി ഈഡന് നല്കിയതില്‍ കെവി തോമസ് ശക്തമായി പ്രതിഷേധിച്ചിരുന്നു. നിയമസഭാ സീറ്റില്‍ മത്സരിച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനാണ് കെ.വി. തോമസിന്‍റെ പുതിയ നീക്കം.കെ വി തോമസ് ഡൽഹിയിലെത്തി മുതിര്‍ന്ന നേതാക്കളെ കണ്ട് താത്പര്യമറിയിച്ചെന്നാണ് സൂചന.
ലാലി വിന്‍സെന്‍റും കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയറും ഡിസിസി അധ്യക്ഷനുമായ ടി ജെ വിനോദുമാണ് മത്സരിക്കാൻ സാധ്യതയുള്ള രണ്ടുപേർ.
Post Your Comments