ദുബായ്: പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ഫെറി സർവീസുമായി ദുബായ് ആർടിഎ (റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി). ദുബായ് വാട്ടർ കനാലിലെ ഷെയ്ഖ് സായിദ് റോഡ് സ്റ്റേഷനിൽ നിന്നാണ് ഫെറി സർവീസ് തുടങ്ങുന്നത്. വ്യാഴം രാത്രി ഒൻപതിനും പത്തിനും വെള്ളി വൈകിട്ട് നാലു മുതൽ പത്തു വരെയുമാണ് സർവീസ്. ബുർജ് ഖലീഫ, ഫെസ്റ്റിവൽ സിറ്റി, ദുബായ് ക്രീക്ക്, ഓൾഡ് സൂക്ക്, അൽസീഫ്, സ്പൈസ് സൂഫ്, ജൂമൈറ വഴി തിരികെ ഷെയ്ഖ് സായിദ് റോഡ് സ്റ്റേഷനിൽ എത്തുന്ന രീതിയിലാണ് സർവീസ് ഒരുക്കിയിരിക്കുന്നത്. സിൽവർ ക്ലാസിന് ഒരാൾക്ക് 50 ദിർഹവും ഗോൾഡ് ക്ലാസിന് 75 ദിർഹവുമാണ് നിരക്ക്. 2 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യയാത്ര. 10 വയസ്സ് വരെയുള്ളവർക്ക് പകുതി നിരക്കുമാണ് ഈടാക്കുന്നത്.
Post Your Comments