Latest NewsIndia

രാഹുലിന്റെ അസാന്നിധ്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം; ലോക്‌സഭാനേതാവ്, ചീഫ് വിപ്പ് എന്നിവരെ തെരഞ്ഞെടുക്കുന്നത് ചര്‍ച്ചാവിഷയം

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു. ലോക്‌സഭയിലെ നേതാവ്, ചീഫ് വിപ്പ് എന്നിവ സംബന്ധിച്ച് തീരുമാനമെടുക്കാനായിരുന്നു കൂടിക്കാഴ്ച്ച.

കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി അംഗങ്ങളായ അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ, മല്ലികാര്‍ജുന ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍, പി. ചിദംബരം, ജയറാം രമേഷ്, എ.കെ. ആന്റണി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. മുതിര്‍ന്ന നേതാവും യുപിഎ ചെയര്‍പേഴ്‌സണുമായിരുന്ന സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് വിജയത്തിന് നന്ദി പറയാനായി സ്വന്തം മണ്ഡലമായ റായ്ബറേലിയിലായിരുന്നു

ചീഫ് വിപ്പ് പോസ്റ്റിനൊപ്പം ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ ആര്‍ നയിക്കുമെന്ന കാര്യവും നേതാക്കള്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ചില സുപ്രധാന മാറ്റങ്ങള്‍ വരുത്തുന്നതും ചര്‍ച്ചയില്‍ ഉള്‍പ്പെട്ടു. നേരത്തെ സോണിയ ഗാന്ധി ലോക്‌സഭയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടി വന്ന വന്‍പരാജയത്തിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം അദ്ദേഹം അറിയിച്ചിട്ടില്ല.

ഒരു പ്രസിഡന്റിനു പകരം ഒന്നിലേറെ വര്‍ക്കിംഗ് പ്രസിഡന്റുമാരെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ടന്നൊണ് റിപ്പോര്‍ട്ട്. ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനുള്ള ഒരു റോഡ് മാപ്പ് തയ്യാറാക്കുന്നതിനെക്കുറിച്ചും നേതൃത്വം ആലോചിച്ചുവരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button