Latest NewsIndia

പ്രായമായവരെ ഉപേക്ഷിക്കുന്നവര്‍ക്ക് ഇനി അഴിയെണ്ണാം മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷയുമായി ഈ സംസ്ഥാനം

പ്രായമായ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ബീഹാര്‍ സര്‍ക്കാര്‍. മാതാപിതാക്കളെ ഉപേക്ഷിക്കുകയോ ഒറ്റപ്പെടുത്തതുകയോ ചെയ്യുന്നവര്‍ക്ക് ജയില്‍ ശിക്ഷ വരെ അനുഭവിക്കേണ്ടിവരും.

ഇതിനായുള്ള നിര്‍ദേശത്തിന് മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. വാര്‍ധക്യകാലത്ത് മാതാപിതാക്കളെ ശരിയായി നോക്കാത്ത മക്കള്‍ക്ക് തടവ് ശിക്ഷ നല്‍കാനുള്ള നിര്‍ദേശം ബീഹാറിലെ സാമൂഹ്യക്ഷേമ വകുപ്പിന്റെതായിരുന്നു. വൃദ്ധരായ പൗരന്‍മാരില്‍ നിന്ന് ഇത്തരത്തിലുള്ള പരാതി കിട്ടിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും കേസെടുക്കുന്നത്.

പ്രായമായ മാതാപിതാക്കളെ ശ്രദ്ധിക്കാന്‍ സമയമില്ലെന്ന കാരണത്താലും അവര്‍ ശല്യമാകുന്നു എന്ന പരാതി ഉയര്‍ത്തിയും ഉപേക്ഷിക്കുന്നത് പതിവാകുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍. ബീഹാറില്‍ മാത്രമല്ല സാക്ഷരകേരളത്തിലും ഇത്തരത്തില്‍ വൃദ്ധരായവരും രോഗികലായവരുമായ മാതാപിതാക്കള്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button