KeralaLatest News

ഒരു വില്ലേജ് ഓഫീസില്‍ എന്തുണ്ടായാലും തോക്കുണ്ടാകുമോ..? ഈ വില്ലേജ് ഓഫീസില്‍ തോക്കുമുണ്ട്

ഒരു വില്ലേജ് ഓഫീസില്‍ എന്തൊക്കെയുണ്ടാകും., ഫയലുകളുടെ കൂമ്പാരത്തിനൊപ്പം ചിലപ്പോള്‍ പാമ്പു വരെ ഉണ്ടായേക്കാമെന്ന് പറയാം. എന്നാല്‍ ‘തോക്കു’ണ്ടെങ്കിലോ. അതിശയിക്കേണ്ട സ്വന്തമായി തോക്കുള്ള ഒരു വില്ലേജ് ഓഫീസ് നമ്മുടെ സംസ്ഥാനത്തുണ്ട്.

ഇടുക്കി ജില്ലയിലെ വണ്ടന്‍മേട് വില്ലേജ് ഓഫീസിനാണ് ഈ ബഹുമതി. തോക്കുണ്ടെന്ന് കരുതി ജീവനക്കാര്‍ക്ക് ആര്‍ക്കും അതെടുത്ത് ഉപയോഗിക്കാമെന്നാണെങ്കില്‍ അത് നടക്കില്ല. വില്ലേജ് ഓഫീസര്‍ക്ക് മാത്രമാണ് തോക്കെടുക്കാനും ചൂണ്ടാനും ഉപയോഗിക്കാനും അനുവാദം.

രാജഭരണകാലത്താണ് ഈ വില്ലേജ് ഓഫീസിന് തോക്ക് ലഭിച്ചത്. പിരിച്ചെടുത്ത നികുതിപ്പണം തട്ടിയെടുക്കാന്‍ കൊള്ളക്കാര്‍ വന്നാല്‍ വെടിവച്ച് ഓടിക്കാനാണ് വണ്ടന്മേട്, ഉടുമ്പന്‍ചോല, പൂപ്പാറ പകുതി വില്ലേജുകള്‍ക്ക് 1932ല്‍ തിരുവിതാംകൂര്‍ രാജഭരണകാലത്ത് തോക്ക് അനുവദിച്ചത്. ഏലം വ്യാപാരത്തിലൂടെ ഏറ്റവുമധികം നികുതി വരുമാനമുണ്ടാക്കിയത് ഈ വില്ലേജുകളായിരുന്നു. കരമായി ലഭിച്ചിരുന്ന പണവും മറ്റും തലയില്‍ ചുമന്നാണ് ദേവികുളത്തെ ട്രഷറിയില്‍ എത്തിച്ചിരുന്നത്. കൊടുംകാട്ടിലൂടെ പണവുമായി കിലോമീറ്ററുകള്‍ സഞ്ചരിച്ച് വേണം അന്ന് ട്രഷറിയിലെത്താന്‍. നികുതിപ്പണം ചുമക്കുന്ന ചുമട്ടുകാരുടെ കൂടെ ദേവികുളം വരെയുള്ള സവാരിക്കായി രണ്ടു കുതിരകളെയും നല്‍കിയിരുന്നു.

സ്വാതന്ത്ര്യം നേടിയതിന് ശേഷം പുതിയസര്‍ക്കാര്‍ വന്നപ്പോള്‍ പൂപ്പാറ പകുതിയിലെയും ഉടുമ്പന്‍ചോലയിലെയും തോക്കുകള്‍ തിരിച്ചുകൊടുത്തു.എന്നാല്‍, വണ്ടന്‍മേട്ടിലെ വില്ലേജ് ഓഫിസര്‍മാര്‍ ലൈസന്‍സ് കാലാകാലങ്ങളില്‍ പുതുക്കി തോക്ക് ഓഫിസില്‍ തന്നെ സൂക്ഷിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button