തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. തിരഞ്ഞെടുത്ത 45 ഓളം എയ്‌ഡഡ് സ്കൂളുകളിലും 15 ഓളം പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിലുമാണ് പരിശോധന നടന്നത്. സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഈഗിൾ വാച്ച് എന്നപേരിലാണ് റെയ്‌ഡ് നടത്തുന്നത്.
അധ്യാപക നിയമനം സ്ഥിരപ്പെടുത്താൻ പണം വാങ്ങുന്നുവെന്ന പരാതിയിൽ ഹയർ സെക്കൻററി മലപ്പുറം മേഖല ഉപഡയറകടറുടെ ഓഫീസിൽ നടത്തിയ റെയ്ഡിൽ കണക്കിൽ പെടാത്ത ഒരു ലക്ഷം രൂപ കണ്ടെത്തി.
ഉയർന്ന വിജയശതമാനവും ഗുണ നിലവാരവും പുലർത്തുന്ന സർക്കാർ എയ്‌ഡഡ് സ്കൂളുകളിലെ പ്രവേശനത്തിനായി രക്ഷിതാക്കളിൽ നിന്നും പണം വാങ്ങുക. എയ്‌ഡഡ് സ്കൂളിലെ അദ്ധ്യാപക,അനദ്ധ്യാപക തസ്തികകളിലുള്ള നിയമനങ്ങളുടെ ക്രമക്കേടുകൾ,റിട്ടയർമെന്റ് ഒഴിവുകൾ നികത്തുന്നതിനുള്ള ഫയലുകളിൽ താമസം വരുത്തുക .മാനേജ്മെന്റുകൾ സ്കൂൾ പ്രവേശന സമയത്ത് വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും പ്രവേശനം ലഭിക്കുന്നതിന് വേണ്ടി അനധികൃതമായി വൻ തുക വാങ്ങുക, തുടങ്ങിയവക്കെതിരെ കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
Post Your Comments