കാഠ്മണ്ഡു : വാഹനാപകടത്തിൽ രണ്ടു ഇന്ത്യൻ തീർത്ഥാടകർ മരിച്ചു. നേപ്പാളിൽ റൗഥഹത്ത് ജില്ലയിലെ ചന്ദ്രപൂരിലുള്ള ഈസ്റ്റ്-വെസ്റ്റ് ദേശീയപാതയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. 60 ഇന്ത്യൻ തീർത്ഥാടകരുമായി ജനക്പൂരിൽ നിന്നും കാഠ്മണ്ഡുവിലക്ക് സഞ്ചരിച്ച ബസ്സിൽ ട്രക്ക് ഇടിക്കുകയായിരുന്നു. 21പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് പേരുടെ നില ഗുരുതരാമെന്നാണ് റിപ്പോർട്ട്. മരിച്ചവരുടെ പേര് വിവരങ്ങൾ ഒന്നും ലഭ്യമല്ല. ഇവർ ഒഡിഷ സ്വദേശികളാണെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പോലീസെത്തി വേണ്ട നടപടികൾ സ്വീകരിച്ചു. അപകട ശേഷം ബസ് ഡ്രൈവർ കടന്നു കളഞ്ഞു. ഇയാൾക്കായുള്ള തിരച്ചിൽ തുടങ്ങി. മറ്റു വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.
Nepal: Two Indian pilgrims dead, 21 injured after a bus carrying 60 Indian pilgrims was hit by a truck on East-West Highway in Chandrapur of Rautahat district last night. Bus driver absconding. Injured are being treated
— ANI (@ANI) June 11, 2019
Post Your Comments