ന്യൂഡല്‍ഹി : ആന്ധ്ര ഗവര്‍ണര്‍ സ്ഥാനം, വിശദീകരണവുമായി സുഷമ സ്വരാജ് രംഗത്തെത്തി. ഗവര്‍ണറായി തന്നെ നിയമിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സുഷമ ട്വീറ്റ് ചെയ്തു. നേരത്തെ ആന്ധ്രാ ഗവര്‍ണര്‍ ആയി ചുമതല ഏല്‍ക്കുന്ന സുഷമ സ്വരാജിനു ആശംസകള്‍ അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുഷമ ഗവര്‍ണറാകുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ അരമണിക്കൂറിനുള്ളില്‍ ഹര്‍ഷ് വര്‍ദ്ധന്‍ ട്വീറ്റ് പിന്‍വലിച്ചു.
മുന്‍ വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രിസഭയില്‍ നിന്ന് വിട്ട് നിന്നത്. സുഷമ സ്വരാജ് മാത്രമല്ല, മുന്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ആരോഗ്യ കാരണങ്ങളാണ് മന്ത്രിസഭയിലേക്ക് ഇല്ലെന്ന് അറിയിക്കുകയായിരുന്നു. എസ് ജയശങ്കറാണ് രണ്ടാം മോദി സര്‍ക്കാരിന്റെ വിദേശകാര്യമന്ത്രി.
Post Your Comments