Latest NewsKerala

അന്വേഷണം കുറച്ചുപേരിൽ ഒതുക്കരുത് ; പോലീസ് ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് സിഒടി നസീർ

തലശ്ശേരി: വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയും സിപിഎം വിമതനുമായ സിഒടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ പോലീസ് ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് നസീർ മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിൽ നസീറിന്റെ വിഷയം ചർച്ചചെയ്‌തിരുന്നു.അന്വേഷണം കുറച്ചുപേരിൽ ഒതുക്കരുത്, യഥാർത്ഥ കുറ്റവാളികളെ പിടിക്കണമെന്ന് നസീർ പറഞ്ഞു.

തലശ്ശേരി എംഎൽഎ എ എൻ ഷംസീറിന്റെ പേര് പോലീസിനോട് പറഞ്ഞിരുന്നു. പോലീസ് മൂന്ന് തവണ മൊഴിയെടുത്തു.ആദ്യ തവണ ബ്ലാങ്ക് പേപ്പറിൽ ഒപ്പിടുവാൻ ശ്രമിച്ചു.മൂന്നാം തവണ എടുത്ത മൊഴി മുഴുവൻ കേൾപ്പിച്ചില്ല.ഗൂഢാലോചന സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പോലീസിന് നൽകി.പോലീസ് ആശയക്കുഴപ്പം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും നസീർ പറഞ്ഞു.അന്വേഷണം തൃപ്തികരമല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button