തിരുവനന്തപുരം: ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ആവശ്യമായ പണം അനുവദിക്കുമെന്നും വ്യക്തമാക്കി കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. സ്പീക്കറും മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരള നിയമസഭയില്‍ ഭാര്യ കാഞ്ചന്‍ ഗഡ്കരിക്കൊപ്പമാണ് മന്ത്രി എത്തിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍, ഒ രാജഗോപാല്‍ എംഎല്‍എ, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കോ ഓര്‍ഡിനേഷന്‍ വി എസ് സെന്തില്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. രാവിലെ 11.50 ഓടെയാണ് മന്ത്രി നിയമസഭയിലെത്തിയത്.
സാഗര്‍മാല പദ്ധതിയിലും കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കും. ഫിഷറീസ് മന്ത്രാലയം രൂപീകരിച്ചത് കേരളത്തിന് കൂടുതല്‍ സഹായകമാവുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. മത്സ്യ മേഖല, ജൈവകൃഷി, കേരളത്തിന്റെ ഗതാഗത സംവിധാനം, തുറമുഖം തുടങ്ങി വിവിധ മേഖലകളെക്കുറിച്ചും ചർച്ചകൾ നടന്നു.
Post Your Comments