തിരുവനന്തപുരം: ഗുരുവായൂർ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്കെത്തുന്നു. ശിവഗിരിയില്‍ ഒക്ടോബറില്‍ നടക്കുന്ന ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ രാജ്യാന്തര സമ്മേളനത്തിന്റെ ഉദ്‌ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്.രാജ്യത്തും വിദേശത്തുമുള്ള ഗുരുദേവ പ്രസ്ഥാനങ്ങളുടെ ആഗോള സംഗമമാണ് ശിവഗിരിയിൽ നടത്താനിരിക്കുന്നത്.
പ്രധാനമന്ത്രി ഗുരുവായൂര്‍ സന്ദര്‍ശനത്തിനെത്തിയപ്പോൾ ശിവഗിരിയിലെ മുതിര്‍ന്ന സന്യാസിമാര്‍ അദ്ദേഹത്തെ നേരിട്ട് ക്ഷണിച്ചിരുന്നു.പ്രധാനമന്ത്രി തങ്ങളുടെ ക്ഷണം സ്വീകരിച്ചുവെന്നും ശിവഗിരി മഠം അറിയിച്ചിട്ടുണ്ട്. ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ എന്നിവരാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്.
Post Your Comments