KeralaLatest News

കേരളത്തില്‍ ഒരു സെന്റിന് താഴെയുള്ള ഭൂമി രണ്ട് കോടി രൂപ വിലയ്ക്ക് വിറ്റു : വിറ്റത് തന്ത്രപ്രധാനമായ ഈ സ്ഥലം : ഭൂമി കച്ചവടം നടന്നിരിക്കുന്നത് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് : ഇന്ത്യയില്‍ ഇത്തരംത്തിലുള്ള ഭൂമിക്കച്ചവടം നടന്നിട്ടില്ലെന്ന് റിയല്‍ എസ്റ്റേറ്റ് രംഗം

കൊച്ചി; കേരളത്തില്‍ ഒരു സെന്റിന് താഴെയുള്ള ഭൂമി രണ്ട് കോടി രൂപ വിലയ്ക്ക് വിറ്റു. വിറ്റത് തന്ത്രപ്രധാനമായ ഈ സ്ഥലം. കേരളത്തില്‍ ഇതുവരെ നടന്നിട്ടില്ലാത്ത ഭൂമിക്കച്ചവടമാണ് കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്നത്. ഇന്ത്യയില്‍ ഇത്തരംത്തിലുള്ള ഭൂമിക്കചവടം നടന്നിട്ടില്ലെന്ന് റിയല്‍ എസ്റ്റേറ്റ് രംഗവും സമ്മതിയക്കുന്നു.

മെട്രോ കൂടി വന്നതോടെ കൊച്ചി നഗരത്തിലെ ഭൂമിയ്ക്കും വ്യാപാരസ്ഥാപനങ്ങളുടേയും വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. കൊച്ചിയില്‍ ഒരു സെന്റ് ഭൂമിയ്ക്ക് രണ്ട് കോടി വരെയാണ് വില. എംജി റോഡിന് സമീപമുള്ള ഭൂമിയാണ് പൊന്നും വിലയ്ക്ക് വിറ്റുപോയത്.

എംജി റോഡിന്റെ വടക്കേ അറ്റത്ത് ശീമാട്ടി വസ്ത്ര വ്യാപാര സ്ഥാപനത്തോടു ചേര്‍ന്നുള്ള ഭൂമിയാണ് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് കച്ചവടമായത്. ശീമാട്ടിയാണ് പൊന്നും വില കൊടുത്ത് ഒരു സെന്റില്‍ താഴെയുള്ള ഭൂമി വാങ്ങിയത്. എംജി റോഡിന്റെ വടക്കേ അറ്റത്ത് ലബോറട്ടറി എക്യുപ്മെന്റ് സ്റ്റോര്‍ ഉടമ വിജെ മാത്യുവിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഭൂമി. മെട്രോ നിര്‍മാണത്തിന് ഏറ്റെടുത്തതിന്റെ ബാക്കിയായ 398 ചതുരശ്ര അടി ഭൂമിയാണ് ശീമാട്ടി വാങ്ങിയത്. 436 ചതുരശ്ര അടിയാണ് ഒരു സെന്റിന്റെ വിസ്തൃതി.

ത്രികോണാകൃതിയില്‍ കിടന്ന ആ തുണ്ടുഭൂമിയാണ് വലിയ വില നല്‍കി ശീമാട്ടി സ്വന്തമാക്കിയത്. ഇത്രയും ഉയര്‍ന്ന തുകയ്ക്ക് ഇതേ അളവു ഭൂമി രേഖാമൂലം വില്‍പ്പന നടത്താനുള്ള സാധ്യത രാജ്യത്തു തന്നെ കുറവാണെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button