KeralaLatest News

എംഎൽഎ ഷംസീറിനെതിരെയുള്ള പരാതി പോലീസ് അന്വേഷിക്കുന്നില്ലെന്ന് ചെന്നിത്തല ; നിയമസഭയിൽ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ പി.ജയരാജനെതിരെ സ്വതന്ത്രനായി മൽസരിച്ച സിപിഎം മുൻ നേതാവ് സി.ഒ.ടി. നസീറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ എംഎൽഎ ഷംസീറിനെതിരെയുള്ള പരാതി പോലീസ് അന്വേഷിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

തലശ്ശേരി എംഎൽഎ ഷംസീറിനെതിരെ നസീർ മൊഴി നൽകിയിട്ടുണ്ടെന്ന് പാറയ്ക്കൽ അബ്‌ദുള്ള വ്യക്തമാക്കി. ഷംസീറിനെതിരായ മൊഴി പോലീസ് രേഖപ്പെടുത്തിയില്ലെന്ന് കെ.സി ജോസഫ്.വിഷയത്തിൽ പ്രതിപക്ഷം നിയമസഭയിൽ ബഹളം വെച്ചു. എന്നാൽ സഭ നിർത്തിവെച്ച് വിഷയം ചർച്ചചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അതേസമയം ഒറ്റപ്പെട്ട ആക്രമണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.നസീറിന്റെ മൊഴി മൂന്ന് തവണ രേഖപ്പെടുത്തി. മൂന്ന് തവണയും നസീറിനെ മൊഴി വായിപ്പിച്ചു കേൾപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ആക്രമിച്ച ആരുടേയും പേര് നസീർ പറഞ്ഞിരുന്നില്ല. നസീറിനോട് സിപിഎമ്മിന് പകയൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button