വാഷിങ്ടണ്‍: അന്യഗ്രഹ ജീവിയുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമേരിക്കയിലെ ഒരു വീട്ടിലെ സിസിടിവിയിലാണ് അന്യഗ്രഹ ജീവിയെന്ന് തോന്നിക്കുന്ന രൂപത്തിലുള്ള ഒരു ജീവി ഓടിനടക്കുന്നത് കണ്ടത്. മെലിഞ്ഞ ശരീരവും നീണ്ട ചെവികളും വളഞ്ഞ കാലുകളുമാണ് ഇതിനുള്ളത്. എന്നാല്‍ അത് അന്യഗ്രഹ ജീവിയാണോയെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിവിയാന്‍ ഗോമസ് എന്ന യുവതിയാണ് വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഞായറാഴ്ച രാവിലെ ഉറക്കമെഴുന്നേറ്റ് ക്യാമറയില്‍ നോക്കിയപ്പോഴാണ് ഞാന്‍ ഈ ദൃശ്യങ്ങള്‍ കാണുന്നത്. ആദ്യം വീടിന്റെ മുന്‍വാതിലിനു മുന്നിലൂടെ നടന്നുനീങ്ങുന്ന നിഴലാണ് ശ്രദ്ധിച്ചത്, പിന്നാലെയാണ് അത്‍ഭുത ജീവി നടന്നുവന്നത്. മറ്റു രണ്ടു ക്യാമറകളില്‍ എന്തോ കാരണത്താല്‍ ഈ ദൃശ്യം പതിഞ്ഞിട്ടില്ല. മറ്റാരുടെയെങ്കിലും വീട്ടിലെ ക്യാമറയില്‍ ഈ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്നു അറിയില്ലെന്നും യുവതി വ്യക്തമാക്കുന്നു. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുളളിൽ 92 ലക്ഷം പേരാണ് വീഡിയോ കണ്ടത്. 140,637 ഷെയറും നാൽപ്പത്തി രണ്ടായിരം ലൈക്കും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
Post Your Comments