ലണ്ടനിലെ ഓവലില്‍ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ വിജയം കൈവരിക്കുമ്പോള്‍ നൂറ് കണക്കിന് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കൊപ്പം കയ്യടിച്ച് മദ്യവ്യവസായി വിജയ് മല്യയും. എസ്ബിഐ ഉള്‍പ്പെടെയുള്ള ബങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയ മല്യയെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് മദ്യരാജാവ് ക്രിക്കറ്റ് കണ്ടും ഇന്ത്യന്‍ ഭക്ഷണം ആസ്വദിച്ചും ലണ്ടനില്‍ വിലസുന്നത്.
ഒന്‍പതിനായിരം കോടി രൂപയുടെ വായ്പതട്ടിപ്പില്‍ അറസ്റ്റ് ഭയന്ന് ഇന്ത്യ വിട്ട് ലണ്ടനില്‍ സുരക്ഷിതതാവളം തേടിയിരിക്കുകയാണ് മല്യ. പൗരന്‍ എന്ന കടമ നിര്‍വഹിക്കാന്‍ തയ്യാറല്ലെങ്കിലും ക്രിക്കറ്റിന്റെ കാര്യത്തില്‍ ഇന്ത്യക്കൊപ്പമാണ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് മുതലാളി. കളി കാണാന്‍ താനെന്തായാലും ഇവിടെയുണ്ടാകുമെന്നാണ് മല്യ പറയുന്നത്. തന്നെ വിട്ടുകിട്ടാനായി ഇന്ത്യ നടത്തുന്ന നിയമപരമായ നടപടികളൊന്നും പരാമര്‍ശിക്കാതെ ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് മല്യ ഇപ്പോള്‍ ട്വിറ്റര്‍ വഴി നടത്തുന്നത്. ലണ്ടനില്‍ തുറന്ന ഇന്ത്യന്‍ റെസ്‌റ്റോറന്റിനെയും സ്‌പോര്‍ട്‌സ് ബാറിനെയും പ്രശംസിച്ച് അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു.
മല്യയെ ഇന്ത്യക്ക് കൈമാറാന്‍ യുകെ കോടതി ഉത്തരവ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ജാമ്യത്തില്‍ കഴിയുകയാണ് മല്യ ഇപ്പോള്‍. കേസ് സംബന്ധിച്ചുളള ചോദ്യങ്ങളില്‍ നിന്ന് മല്യ ഒഴിഞ്ഞ് മാറി. മല്യയുടെ കേസ് വരുന്ന ജൂലായില്‍ ആണ് വാദം കേള്‍ക്കുന്നത്. തന്നെ തിരികെ അയക്കരുത് എന്നും രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയാണ് താന്‍ എന്നുമാണ് മല്യയുടെ വാദം. എന്നാല്‍ രാഷ്ട്രീയ വൈരത്തിന്റെ ഇരയാണ് താനെന്ന മല്യയുടെ വാദം കോടതി അംഗീകരിച്ചിട്ടില്ല. 2016 മാര്‍ച്ചിലാണ് വായ്പ്പാ തട്ടിപ്പ് കേസില്‍ കുരുക്കിലായ മല്യ രാജ്യം വിട്ട് ഇംഗ്ലണ്ടിലേക്ക് കടന്നത്.
Post Your Comments