ജീവിച്ചിരിക്കുന്ന നിരവധി പേരെ സോഷ്യല്‍ മീഡിയ കൊന്നിട്ടുണ്ട്. അവര്‍ക്ക് ആദരാഞ്ജലികളും അര്‍പ്പിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ എടുത്തില്ലെങ്കില്‍ ഇനിയും ഇവര്‍ ഒരുപാട് പേരെ കൊല്ലും. കഴിഞ്ഞ ദിവസം സുഹൃത്തുക്കളായ അഞ്ചുപേരെയാണ് സോഷ്യല്‍ മീഡിയ കൊന്നിരിക്കുന്നത്. യുവാക്കളായ അഞ്ചു പേര് ഊട്ടിയില്‍ ടൂര്‍ പോയ ചിത്രത്തിനൊപ്പം ആദരാഞ്ജലികള്‍ എന്ന് ചേര്‍ത്ത പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
പാലക്കാട് കഴിഞ്ഞ ദിവസം നടന്ന അപകടവുമായി ഈ ചിത്രത്തെ ചേര്‍ത്താണ് മരണവാര്‍ത്ത പരന്നത്. നിരവധി പേര് ഈ പോസ്റ്റ് കണ്ട് ഇവരെ വിളിക്കുകയുണ്ടായി. ഇതോടെയാണ് ഇവര്‍ ഈ വിവരം അറിയുന്നത്. തുടര്‍ന്ന് മറ്റൊരു ചെറുപ്പക്കാരനാണ് ഇവര്‍ മരിച്ചിട്ടില്ല, സോഷ്യല്‍ മീഡിയ ഇവരെ കൊന്നതാണെന്നും പറഞ്ഞ് വീഡിയോ തുടങ്ങിയത്. ഷെയര്‍ ചെയ്തവരൊക്കെ അത് പിന്‍വലിക്കണമെന്നും വീഡിയോയില്‍ പറയുന്നു.
https://www.facebook.com/688237254718227/videos/609361362877991/?t=0
Post Your Comments