പോര്‍ട്ടോ: നെതര്‍ലന്‍ഡ്സിനെ അടിത്തറപറ്റിച്ച് പ്രഥമ യുവേഫ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗല്‍ സ്വന്തമാക്കി. ഏകപക്ഷീയമായ ഒരു ഗോളിന് നെതര്‍ലന്‍ഡ്സിനെ പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ വിജയം കൈവരിച്ചത്. 60–ാം മിനിറ്റിൽ ഗോൺസാലോ ഗ്വിഡസാണ് വിജയഗോൾ നേടിയത്. നിലവിലെ യൂറോ കപ്പ് ചാംപ്യൻമാരായ പോർച്ചുഗലിന് ഇരട്ടിമധുരമാണ് അൻപതിലധികം യൂറോപ്യൻ രാജ്യങ്ങൾ മാറ്റുരച്ച നേഷൻസ് ലീഗിലെ കിരീടനേട്ടം.
സ്വിറ്റ്സർലൻഡിനെ പെനൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയ ഇംഗ്ലണ്ടിനാണ് മൂന്നാം സ്ഥാനം.മൽസരത്തിന്റെ ആദ്യപകുതിയിൽ ഒട്ടേറെ ഗോളവസരങ്ങൾ സൃഷ്ടിച്ച പോർച്ചുഗലിന് അതൊന്നും മുതലാക്കാനായില്ല.ഗോളെന്നുറപ്പിച്ച നിരവധി ഷോട്ടുകളാണ് ബാഴ്സിലോണ ഗോള്‍ കീപ്പര്‍ തടുത്തിട്ടത്. പോര്‍ച്ചുഗല്‍ 18 തവണ ഗോളിലേക്ക് ലക്ഷ്യംവച്ചെങ്കിലും ഒറ്റ ഷോട്ട് മാത്രമാണ് സില്ലിസണെ കടന്നുപോയത്. അത് നെതര്‍ലന്‍ഡ്സിന്റെ കിരീട മോഹങ്ങളെ ഇല്ലാതാക്കുകയും ചെയ്തു. ഗോള്‍ മടക്കാന്‍ ഡച്ചുകാര്‍ ശ്രമിച്ചെങ്കിലും പോര്‍ച്ചുഗല്‍ പ്രതിരോധം ഭേദിക്കാനായില്ല.
നിറം മങ്ങിക്കളിച്ച ഹോളണ്ടാകട്ടെ, നിരാശപ്പെടുത്തുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു രണ്ടാം പകുതിയിൽ മൽസരഫലം നിശ്ചയിച്ച് ഗ്വിഡസിന്റെ വിജയഗോളെത്തിയത്.
Post Your Comments