Latest NewsKeralaIndia

ഐ എസ് ബന്ധം: കോഴിക്കോടെത്തിയ അഫ്ഗാന്‍ സ്വദേശിയെക്കുറിച്ച്‌ അന്വേഷിക്കാൻ രഹസ്യാന്വേഷണ വിഭാഗം

ഇവിടെ വെച്ച്‌ ഇരുനില വീടിന്റെ മുകളില്‍ നിന്ന് ഫോണ്‍ ചെയ്യുന്നതിനിടയില്‍ താഴേക്ക് വീഴുകയും നട്ടെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തു.

കോഴിക്കോട് പഠിക്കുന്ന വിദ്യാര്‍ഥികളായ അഫ്ഗാന്‍ സ്വദേശികളെ കാണാനെത്തിയ യുവാവിനെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കോഴിക്കോട് ഫാറൂഖ് കോളേജ് പോസ്റ്റ്‌ ഓഫീസിനു സമീപത്തെ വീട്ടില്‍ പെയിംഗ് ഗസ്റ്റായി താമസിക്കുന്നവരെ കാണുന്നതിനായിട്ടാണ് സിക്കന്തര്‍ കോഴിക്കോട് എത്തിയത്. ഇവിടെ വെച്ച്‌ ഇരുനില വീടിന്റെ മുകളില്‍ നിന്ന് ഫോണ്‍ ചെയ്യുന്നതിനിടയില്‍ താഴേക്ക് വീഴുകയും നട്ടെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തു.

അപ്പോഴാണ്‌ സിക്കന്തര്‍ കോഴിക്കോട് എത്തിയതിനെക്കുറിച്ചും ഇയാളെക്കുറിച്ചും പോലീസ് അറിയുന്നത്. കേരളത്തിലുള്ള അഫ്ഗാന്‍ അസോസിയേഷനുമായി ബന്ധപ്പെട്ടാണ് സിക്കന്തര്‍ വിദ്യാര്‍ഥികളെ പരിചയപ്പെടുന്നതും തുടര്‍ന്ന് നേരിട്ട് കാണുന്നതിനായി കോഴിക്കോട് എത്തിയതും. സിക്കന്തറും വിദ്യാര്‍ഥികളും താമസിച്ചിരുന്ന വീട്ടില്‍ നിന്നും ലാപ്ടോപ് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കേരളത്തില്‍ നിന്നുമുള്ള യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പും.

കാസര്‍ഗോഡ്‌ , പാലക്കാട് ജില്ലകളില്‍ നിന്നുമുള്ള യുവാക്കള്‍ ഐഎസില്‍ ഉള്‍പ്പെട്ടതായിട്ടുമുള്ള സാഹചര്യങ്ങള്‍ കൂടി കണക്കില്‍ എടുത്താണ് അഫ്ഗാന്‍ സ്വദേശിയായ സിക്കന്തറിനെക്കുറിച്ച്‌ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ കേരളത്തില്‍ ചികിത്സയ്ക്കായി എത്തിയതാണ് എന്നാണ് റിപ്പോർട്ട് .

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വലത് കൈമുട്ടിന് താഴെയും ഇടത് കയ്യിലെ മൂന്ന് വിരലുകളും നഷ്ടമായിട്ടുണ്ട്. ശരീരത്തിന്റെ പലഭാഗങ്ങളില്‍ പരിക്കുകളുണ്ട്. അഫ്ഗാനിസ്ഥാനില്‍ പട്ടാളത്തില്‍ അയിരുന്നു എന്നാണു യുവാവ് പറയുന്നത് . എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ കൃത്യമായ സ്ഥിതീകരണം ആവശ്യമുണ്ടെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button