മുംബൈ: ലോകത്തെ കാത്തിരിക്കുന്ന യുദ്ധത്തെ കുറിച്ച് ജി-20യില്‍ ചര്‍ച്ച . അമേരിക്ക- ചൈന വ്യാപാര യുദ്ധം അടക്കമുളള സംഘര്‍ഷങ്ങള്‍ മൂലം ലോക സമ്പദ്‌വ്യവസ്ഥയില്‍ കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ജി 20 സമ്മേളനം വിലയിരുത്തി. ജപ്പാനിലെ ഫുക്കുവോക്കയില്‍ നടന്ന ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവര്‍ണര്‍മാരുടെയും സമ്മേളനമാണ് ലോകത്തെ ആശങ്കയിലാക്കുന്ന ഈ വിലയിരുത്തല്‍ നടത്തിയത്.
അന്താരാഷ്ട്ര തലത്തില്‍ പ്രതികൂല ഘടകങ്ങള്‍ മൂലമുളള അപകടാവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നതായി ജാപ്പനീസ് ധനമന്ത്രി താരോ അസോ അഭിപ്രായപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളായ അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര സംഘര്‍ഷം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ രാജ്യന്തര വിപണിയുടെ ആത്മവിശ്വാസം തകരുമെന്ന് ജപ്പാന്‍ വിലയിരുത്തി.
Post Your Comments