Latest NewsKerala

ബാ​ല​ഭാ​സ്ക​റിനെ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​രുടെ മൊ​ഴി​യെ​ടു​ക്കും ; തീരുമാനം പ്രകാശൻ തമ്പിയെ ചോദ്യം ചെയ്ത അടിസ്ഥാനത്തിൽ

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസകറിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചി​കി​ത്സി​ച്ച ​സ്വകാര്യ​ ആശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാരുടെ മൊഴിയെടുക്കും. മൊഴിയെടുക്കാൻ സഹകരിക്കണമെന്ന് അറിയിച്ചുകൊണ്ട് ഡോക്ടർമാർക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകി. സ്വ​ര്‍​ണ​ക​ട​ത്ത് കേ​സി​ല്‍ കാ​ക്ക​നാ​ട്ടെ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ബാ​ല​ഭാ​സ്ക​റി​ന്‍റെ മാ​നേ​ജ​രാ​യി​രു​ന്ന പ്ര​കാ​ശ​ന്‍ തമ്പിയുടെ അടിസ്ഥനത്തിനാണ് ഡോ​ക്ട​ര്‍​മാ​രുടെ മൊഴി രേഖപ്പെടുത്തുന്നത്.

അപകടത്തിന് ശേഷം ബാ​ല​ഭാ​സ്ക​ര്‍ ചികിത്സയിൽ കഴിയുമ്പോൾ ആശുപത്രിയിൽ എത്തി അ​ദ്ദേ​ഹ​ത്തി​നെ നേ​രി​ല്‍ ക​ണ്ട് അ​ടു​ത്ത് ഇ​ട​പെ​ട്ട​വ​ര്‍ ആ​രൊ​ക്കെ​യാ​യി​രു​ന്നു​ എന്നുള്ള വിവരങ്ങളാകും ഡോ​ക്ട​ര്‍​മാ​രി​ല്‍ നി​ന്നും ചോദിച്ചറിയുക.

അ​തേസ​മ​യം ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ജി​ഷ്ണു​വും ബാ​ല​ഭാ​സ്ക​റും ത​മ്മി​ല്‍ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് അന്വേഷണസംഘത്തിന് ബോധ്യമായിട്ടുണ്ട്. ഒളിവിൽപോയ ബാ​ല​ഭാ​സ്ക​റി​ന്‍റെ ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന്‍, ജി​ഷ്ണു എ​ന്നി​വ​രെ കൂ​ടി ചോ​ദ്യം ചെ​യ്താ​ല്‍ മാ​ത്ര​മെ അ​ന്വേ​ഷ​ണ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യ​ക്ത​ത വ​രി​ക​യു​ള്ളു​വെ​ന്നാ​ണ് ക്രൈംബ്രാ​ഞ്ച് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button