രാമനാഥപുരം:സര്‍ക്കാര്‍ ആശുപത്രിയിൽ നിന്ന് പനിക്ക് വിതരണം ചെയ്‌ത ഗുളികയിൽ നൂൽ കമ്പി. തമിഴ്‌നാട് രാമനാഥപുരം ഏര്‍വാടിയിലെ സര്‍ക്കാര്‍ ആശുപത്രിയിൽ നിന്ന് നൽകിയ ഗുളികയിലാണ് ഏര്‍വാടിക്കടുത്തുള്ള എരന്തൂര്‍ നിവാസികളായ പാണ്ടിയ്ക്കും ഭാര്യ ശക്തിക്കും നൂൽ കമ്പി ലഭിച്ചത്. ഉറപ്പുകൂട്ടാനായാണ് ഗുളികയിൽ കമ്പി വെച്ചതെന്നാണ് റിപ്പോർട്ട്. സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പനിയും ചുമയുമായാണ് ഏരന്തൂരിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ശക്തി പോയത്. വീട്ടിലെത്തി ഗുളിക കഴിക്കാൻ എടുത്തപ്പോഴാണ് കമ്പി കണ്ടത്. തമിഴ്‌നാട് ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെ നടപടിയുണ്ടാകുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments