കോഴിക്കോട്: കേരളം ഭരിക്കുന്നത് കേരളത്തിലെ ജനങ്ങളാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസല്ലെന്നും വ്യക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ഈങ്ങാപ്പുഴയില്‍ നടന്ന റോഡ് ഷോക്കിടെയാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ചത്. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഇടത് പക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കും. പക്ഷേ പ്രധാനമന്ത്രിയിൽ നിന്നോ ബിജെപിയിൽ നിന്നോ ഇത് പ്രതീക്ഷിക്കുന്നില്ല. അവരുടേത് വെറുപ്പിന്‍റെ രാഷ്ട്രീയമാണെന്നും രാഹുൽ ഗാന്ധി പറയുകയുണ്ടായി.
വയനാട്ടിലെ ജനതയുടെ പ്രശ്നങ്ങള്‍ ഇന്നലെ അറിയാനായെന്നും ഈ പ്രശ്നങ്ങള്‍ ജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ചു കൊണ്ട് പരിഹരിക്കും. പ്രധാനമന്ത്രി കേരളത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് താന്‍ കരുതുന്നില്ല. ഉത്തര്‍പ്രദേശിനോട് കാണിക്കുന്ന സ്വഭാവം പ്രധാനമന്ത്രി കേരളത്തോട് കാണിക്കില്ല. സിപിഎമ്മും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി പരിഗണന നല്‍കുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
Post Your Comments