KeralaLatest News

എഴുത്തുകാരൻ മനോജ് നായരെ മരിച്ചനിലയില്‍ കണ്ടെത്തി

കൊച്ചി : മാധ്യമ പ്രവർത്തകനും സംഗീതജ്ഞനും എഴുത്തുകാരനുമായ മനോജ് നായരെ 50) മരിച്ച നിലയിൽ കണ്ടെത്തി. ഫോർട്ട് കൊച്ചിയിലെ തന്റെ വാടക വീട്ടിലാണ് ശനിയാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയായ അദ്ദേഹം ഫോർട്ട് കൊച്ചിയിലാണ് താമസിക്കുന്നത്.

വീട്ടുടമസ്ഥനാണ് ശനിയാഴ്ച ഉച്ചക്ക് മനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നുദിവസം മുമ്പ് കണ്ടപ്പോള്‍ നല്ല സുഖമില്ലെന്ന് പറഞ്ഞിരുന്നു. മരുന്നുവാങ്ങാന്‍ താന്‍ നിര്‍ദേശിച്ചെങ്കിലും മനോജ് നിരാകരിച്ചു. വെള്ളിയാഴ്ച മനോജിനെ വിളിച്ചപ്പോള്‍ മൊബൈല്‍ സ്വിച്ച്‌ ഓഫായിരുന്നു. ശനിയാഴ്ച രാവിലെ 11.30ന് വീണ്ടും വിളിച്ചപ്പോഴും കിട്ടാതെ വന്നപ്പോഴാണ് നേരിട്ടെത്തിയത്. അകത്ത് കയറി നോക്കിയപ്പോള്‍ കട്ടിലില്‍ മരിച്ചനിലയില്‍ കാണുകയായിരുന്നുവെന്ന് വീട്ടുടമസ്ഥന്‍ അറിയിച്ചു.

എന്നാൽ മരണത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് വ്യക്തമാക്കി.ശരീരത്തിൽ മുറിവോ മറ്റ് പരിക്കുകളോ ശരീരത്തിൽ ഇല്ലെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാക്കുകയുള്ളൂ.നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button