KeralaLatest News

ഇനിമുതൽ 60 കഴിഞ്ഞവർ ഈ സ്ഥാപനങ്ങളിൽ ക്യൂവിൽ നില്‍ക്കേണ്ട

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം : ഇനിമുതൽ 60 കഴിഞ്ഞവർ സ​​​​ര്‍​​​​ക്കാ​​​​ര്‍ ഓ​​​​ഫീ​​സു​​​​ക​​​​ളി​​​​ലും പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളിലും ക്യൂവിൽ നില്‍ക്കേണ്ടെന്ന് സർക്കാർ ഉത്തരവ്. മുതിർന്ന പൗരന്മരെയും ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രെ​​​​യും വ​​​​രി​​​​ നി​​​​ര്‍​​​​ത്താ​​​​തെ അ​​വ​​ര്‍​​ക്കു സേ​​​​വ​​​​നം ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സാ​​​​മൂ​​​​ഹി​​​​ക നീ​​​​തി വ​​​​കു​​​​പ്പു സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ജു പ്ര​​​​ഭാ​​​​ക​​​​റി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

സ​​​​ര്‍​​​​ക്കാ​​​​ര്‍ ഓ​​​​ഫീ​​സു​​​​ക​​​​ള്‍, വി​​​​വി​​​​ധ നി​​​​കു​​​​തി- ബി​​​​ല്‍ കൗ​​​​ണ്ട​​​​റു​​​​ക​​​​ള്‍ അ​​​​ട​​​​ക്ക​​​​മു​​​​ള്ള സേ​​​​വ​​​​നകേ​​​​ന്ദ്ര​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ എ​​​​ത്തു​​​​ന്ന മു​​​​തി​​​​ര്‍​​​​ന്ന പൗ​​​​ര​​​​ന്മാ​​​​ര്‍, ഗു​​​​രു​​​​ത​​​​ര രോ​​​​ഗം ബാ​​​​ധി​​​​ച്ച​​​​വ​​​​ര്‍, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ര്‍ എ​​​​ന്നി​​​​വ​​​​രെ വരിനിർത്താൻ പാടില്ല.സർക്കാർ മുമ്പും ഈ നിയമം പ്രാബല്യത്തിൽ കൊണ്ടുവന്നുവെങ്കിലും ചി​​​​ല ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലെ​​​​ങ്കി​​​​ലും ഇത് പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്ന് പരാതി ലഭിച്ചതിനെത്തുടർന്നാണ് പുതിയ നീക്കം.

ജനങ്ങൾ നേരിട്ടെത്തുന്ന പ​​​​ഞ്ചാ​​​​യ​​​​ത്ത്- വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സു​​​​ക​​​​ള്‍, പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ള്‍, വി​​​​വി​​​​ധ സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍​​​​ക്കു​​​​ള്ള പ​​​​ണം അ​​​​ട​​​​യ്ക്കാ​​​​നെ​​​​ത്തു​​​​ന്ന വൈ​​​​ദ്യു​​​​തി, ജ​​​​ല അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫീ​​സു​​​​ക​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ അ​​​​ട​​​​ക്ക​​​​മു​​​​ള്ളി​​​​ട​​​​ത്ത് ഇ​​​​ത്ത​​​​ര​​​​ക്കാ​​​​ര്‍​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ മു​​​​ന്‍​​​​ഗ​​​​ണ​​​​ന ഒ​​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്നും സ്ഥാ​​​​പ​​​​ന മേ​​​​ധാ​​​​വി​​​​ക​​​​ള്‍​​​​ക്കു​​​​ള്ള നി​​​​ര്‍​​​​ദേ​​​​ശ​​​​ത്തി​​​​ലു​​​​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button