പത്തനംതിട്ട : സംസ്ഥാനത്ത് എത്തിയ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന് കരുത്തു പകരാന്‍ ‘വായു ചുഴലിക്കാറ്റ്’ രൂപമെടുക്കുന്നു. ഞായര്‍ രാവിലെയോടെ അറബിക്കടലിന്റെ തെക്കന്‍ ഭാഗത്ത് ന്യൂനമര്‍ദം രൂപപ്പെട്ടതായി ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഉച്ചയ്ക്കുള്ള അറിയിപ്പിലാണ് ഇക്കാര്യമുള്ളത്. ഇത് തീവ്ര ന്യൂനമര്‍ദവും തുടര്‍ന്ന് വായു എന്ന പേരില്‍ ചുഴലിക്കാറ്റായും മാറാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.
കാറ്റുകള്‍ക്ക് പേരിടാന്‍ ഇത്തവണ ഇന്ത്യയുടെ ഊഴമാണ്. വായു എന്ന പേര് പുതിയ ചുഴലിക്കാറ്റിനു വീഴാന്‍ കാരണമിതാണ്. തിങ്കളാഴ്ച രാത്രിയോടെ ന്യൂനമര്‍ദം തീവ്രത പ്രാപിക്കുന്നതു വരെ കേരളത്തിന്റെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴ ലഭിക്കും. കര്‍ണാടക ഗോവ തീരത്തേക്കും മണ്‍സൂണിനു മുന്നോടിയായുള്ള മഴയെത്തും.
Post Your Comments