Kerala

അപകടം നടന്നപ്പോള്‍ ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നത് ആരാണെന്ന് വെളിപ്പെടുത്തി രക്ഷാപ്രര്‍ത്തനം നടത്തിയ കെ.എസ്.ആര്‍ടിസി കണ്ടക്ടറും ഡ്രൈവറും രംഗത്ത് : ആര് പറയുന്നതാണ് ശരിയെന്ന് ചോദ്യവുമായി പൊലീസും

തിരുവനന്തപുരം : ബാലഭാസ്‌കറിന്റഎ െഅപകട മരണം സംബന്ധിച്ച് ലഭിയ്ക്കുന്ന മൊഴികള്‍ പരസ്പര വിരുദ്ധമാണ്. ഇതാണ് പൊലീസിനെ കുഴക്കുന്നതും. ആര് പറയുന്നതാണ് ശരിയെന്ന് പൊലീസും ആശങ്കയിലാണ്. ബാലഭാസ്‌കറാണ് അപകടം നടന്ന വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നത് കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ വിജയനും ഡ്രൈവര്‍ അജിയും പറയുന്നു. ഭാര്യ ലക്ഷ്മി ഇരുന്നിരുന്നത് മുന്‍ വശത്തെ സീറ്റിലായിരുന്നുവെന്നും ഇവര്‍ പറയുന്നു.

അപകടത്തില്‍പെട്ട ബാലഭാസ്‌കറിന്റെ വാഹനത്തിന് പിന്നിലുണ്ടായിരുന്നത് സ്വിഫ്റ്റ് കാറാണെന്നും ഇവര്‍ വെളിപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡ്രൈവര്‍ അജിയാണ് ഇക്കാര്യം പറഞ്ഞത്. അപകടം നടന്നതിന് ശേഷം ആ വാഹനം കാണാതായെന്നും അജി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button