പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്കായി നോര്‍ത്ത് അവന്യൂവില്‍ ഒരുക്കിയിരിക്കുന്നത് പുതിയ 36 ഡ്യുപ്ലക്‌സ് ഫ്‌ലാറ്റുകള്‍. രണ്ട് അടുക്കള, നാല് ബെഡ്‌റൂമുകള്‍, ഓഫീസ് ഏരിയ, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളോട് കൂടിയതാണ് ഈ ഫളാറ്റുകള്‍.
കേന്ദ്രസര്‍ക്കാരിന്റെ പ്രധാന നിര്‍മാണ ഏജന്‍സിയായ സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റാണ് (സി.പി.ഡബ്ല്യു.ഡി) രാഷ്ട്രപതി ഭവന്റെ കാഴ്ച്ച ലഭിക്കുന്ന തരത്തില്‍ ഫ്‌ളാറ്റ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. ഈ മാസാവസാനത്തോടെ പുതുതായി നിര്‍മിച്ച ഫ്‌ലാറ്റുകള്‍ ലോക്‌സഭാ സെക്രട്ടറിയേറ്റിലേക്ക് കൈമാറുമെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സൗരോര്‍ജ്ജ പാനലുകള്‍, എല്‍ഇഡി ലൈറ്റുകള്‍, രണ്ട് കാറുകള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയ എല്ലാ ആധുനിക സൌകര്യങ്ങളും ഈ ഫ്‌ളാറ്റുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്. അനുവദിച്ച 90 കോടി രൂപയില്‍ 80 കോടി രൂപ മുടക്കിയാണ് 36 ഫ്‌ളാറ്റുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 2017 ഒക്ടോബറിലാണ് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ദശാബ്ദങ്ങള്‍ക്കുമുമ്പ് നിര്‍മ്മിക്കപ്പെട്ട പഴയ ഫ്‌ളാറ്റുകള്‍ ഇടിച്ചുനികത്തിയതിന് ശേഷമാണ് സിപിഡബ്ല്യുഡി പുതിയ ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സൌത്ത് നോര്‍ത്ത് അവന്യൂവിലെ പഴയ ഫ്‌ളാറ്റുകള്‍ ഘട്ടം ഘട്ടമായി ഇടിച്ച് നികത്തി ഇവിടെ പുതിയ ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കും. പതിനേഴാം ലോക്‌സഭയിലേക്ക് പുതിയതായി 300 അംഗങ്ങളാണ് എത്തിയിരിക്കുന്നത്.
Post Your Comments