Latest NewsUSAIndia

യു.എസ്‌. വ്യോമസേനയില്‍ ചരിത്രമെഴുതി സിഖ്‌ വൈമാനികന്‍ :മതചിഹ്നങ്ങള്‍ ഉപേക്ഷിക്കാതെ ജോലി ചെയ്യാന്‍ അനുമതി

സിഖ്‌ മതവിശ്വാസിയായ ഹര്‍പ്രീതിന്ദര്‍ സിങ്‌ ബജ്‌വയ്‌ക്കാണു താടിയും നീണ്ട മുടിയും തലപ്പാവും അടക്കം ജോലിയെടുക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയത്‌.

വാഷിങ്‌ടണ്‍: അമേരിക്കന്‍ വ്യോമസേനയുടെ ചരിത്രത്തിലാദ്യമായി മതചിഹ്നങ്ങള്‍ ഉപേക്ഷിക്കാതെ ജോലി ചെയ്യാന്‍ ഇന്ത്യന്‍ വംശജനായ വൈമാനികന്‌ അനുമതി. സിഖ്‌ മതവിശ്വാസിയായ ഹര്‍പ്രീതിന്ദര്‍ സിങ്‌ ബജ്‌വയ്‌ക്കാണു താടിയും നീണ്ട മുടിയും തലപ്പാവും അടക്കം ജോലിയെടുക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയത്‌.

സൈനിക വസ്‌ത്രധാരണ രീതി നിലനിന്നിരുന്നതിനാല്‍ സിങ്ങിനു മതാചാരപ്രകാരമുള്ള വേഷവിധാനങ്ങള്‍ അനുവര്‍ത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ബജ്‌വ സമര്‍പ്പിച്ച്‌ അപേക്ഷ പരിഗണിച്ചാണ്‌ അധികൃതരുടെ നടപടി. 2017-ലാണ്‌ ബജ്‌വ യു.എസ്‌. വ്യോമസേനയില്‍ അംഗമായത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button