Latest NewsNewsIndia

തന്റെ പത്താം സ്വാതന്ത്ര്യദിന പ്രസംഗത്തിലും തലപ്പാവ് ധരിച്ചെത്തുന്ന പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെന്ന നിലയില്‍ തന്റെ പത്താം സ്വാതന്ത്ര്യദിന പ്രസംഗത്തിലും തലപ്പാവ് ധരിച്ചെത്തുന്ന പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര  മോദി. 77-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കമിടാന്‍ ഇത്തവണ വര്‍ണാഭമായ രാജസ്ഥാനി ബന്ധാനി പ്രിന്റ് തലപ്പാവാണ് അദ്ദേഹം ധരിച്ചത്. കറുത്ത വി-നെക്ക് ജാക്കറ്റിനൊപ്പമാണ് മഞ്ഞയും പച്ചയും ചുവപ്പും കലര്‍ന്ന തലപ്പാവ് ധരിച്ച് അദ്ദേഹം ചെങ്കോട്ടയിലെത്തിയത്.

Read Also: അഞ്ജുവിന് പിന്നാലെ ദീപിക; ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകൻ ഇർഫാനൊപ്പം പോയി, ഇസ്‌ലാം മതം സ്വീകരിച്ചു

2014 മുതല്‍ എല്ലാ സ്വാതന്ത്ര്യ ദിനത്തിലും പ്രധാനമന്ത്രി വര്‍ണ്ണാഭമായ തലപ്പാവ് ധരിച്ചാണ് എത്താറുള്ളത്. കഴിഞ്ഞ വര്‍ഷം, ചുവന്ന പാറ്റേണുകളുള്ള കാവി തലപ്പാവാണ് അദ്ദേഹം തിരഞ്ഞെടുത്തത്. അതിനൊപ്പം പരമ്പരാഗത കുര്‍ത്തയും നീല ജാക്കറ്റും സ്‌റ്റോളും ധരിച്ചു.

സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിന പരിപാടികളിലും പ്രധാനമന്ത്രിയുടെ വസ്ത്രധാരണത്തില്‍ തിളങ്ങുന്നതും ഈ വര്‍ണ്ണാഭമായ  തലപ്പാവുകളാണ്.

2021 ലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക്, നീളമുള്ള ഒരു കാവിയും ക്രീം നിറവും ചേര്‍ന്ന തലപ്പാവാണ് പ്രധാനമന്ത്രി ധരിച്ചത്. ഹാഫ് സ്ലീവ്
കുര്‍ത്തയ്‌ക്കൊപ്പമായിരുന്നു അദ്ദേഹം തലപ്പാവ് അണിഞ്ഞത്.

കൊവിഡ്-19 കണക്കിലെടുത്ത് വായയും മൂക്കും മറയ്ക്കാന്‍ ഉപയോഗിക്കുന്ന കാവി ബോര്‍ഡറുള്ള വെള്ള സ്‌കാര്‍ഫാണ് മോദി ധരിച്ചിരുന്നത്.

2014-ലെ തന്റെ കന്നി സ്വാതന്ത്ര്യ ദിനത്തിന്, അദ്ദേഹം ജോധ്പുരി ബന്ദേജ് തലപ്പാവ് തിരഞ്ഞെടുത്തു.

2015-ല്‍ മോദി തിരഞ്ഞെടുത്തത് മള്‍ട്ടി-കളര്‍ ക്രിസ്-ക്രോസ് ലൈനുകള്‍ കൊണ്ട് പൊതിഞ്ഞ മഞ്ഞ തലപ്പാവാണ്.

2016ല്‍ പിങ്ക്, മഞ്ഞ നിറങ്ങളിലുള്ള ടൈ ആന്‍ഡ് ഡൈ തലപ്പാവാണ് മോദി തിരഞ്ഞെടുത്തത്.

2017-ലെ പ്രധാനമന്ത്രിയുടെ തലപ്പാവ് കടും ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന സ്വര്‍ണ്ണ നിറത്തിലുള്ള വരകളുള്ളതായിരുന്നു.

2018ല്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിന് അദ്ദേഹം കാവി തലപ്പാവ് ധരിച്ചിരുന്നു. 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ പ്രസംഗമാണ് ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി മോദി നടത്തുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button