
തൃശൂര്‍: നിപ്പ ഭീതിയിലുള്ള കേരളത്തിന് എല്ലാവിധ സഹായവും ഉറപ്പാക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂരില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം നിന്ന് കേന്ദ്രം പ്രവര്‍ത്തിക്കുമെന്നും മോദി കൂട്ടിച്ചേർത്തു.
കേന്ദ്ര സര്‍ക്കാരിന്റെ ആയുഷ്മാന്‍ പദ്ധതിയില്‍ ചേരാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെയും പ്രധാനമന്ത്രി വിമർശിക്കുകയുണ്ടായി. കേരളത്തിലെ സാധാരണക്കാരുടെ ചികിത്സയ്ക്കു വേണ്ടി ഈ പദ്ധതിയില്‍ ചേരണമെന്നും ഇക്കാര്യത്തിൽ കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Post Your Comments